കല(ആർട്ട്) കുവൈറ്റ് - 'നിറം 2017’ സമ്മാനദാനം ഡിസംബർ 22-നു
ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി നവംബർ 10-നു "നിറം 2017" എന്ന പേരിൽ അമേരിക്കൻ ടൂറിസ്റ്റർറുമായി സഹകരിച്ച് കല(ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ഡിസംബർ 22-നു വെള്ളിയാഴ്ച അൽ-ജവഹർ അൽ-സലാഹ് ഗേൾസ് സ്കൂൾ, റിഗ്ഗായിൽ വെച്ച് ഉച്ചക്കു 12:30ന് ആരംഭിക്കുന്ന പൊതുചടങ്ങിൽ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നിർവഹിക്കും എന്ന് പ്രസിഡണ്ട് സാംകുട്ടി തോമസ്, ജനറൽ സെക്രട്ടറി സുനിൽ കുമാർ, നിറം ജനറൽ കൺവീനർ ജെയ്സൺ ജോസഫ് എന്നിവർ അറിയിച്ചു.
2300-ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 60 പേർക്ക് മെറിറ്റ് പ്രൈസും 191 പേർക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നുണ്ട്. കളിമൺ ശില്പ നിർമ്മാണത്തിലും രക്ഷിതാക്കളും സന്ദർശകരും പങ്കെടുത്ത ഓപ്പണ്‍ ക്യാൻവാസ് പെയിന്റിംഗ് ലും വിജയികളായവർക്കുള്ള സമ്മാനവും ചടങ്ങിൽ വെച്ച് നൽകുന്നുണ്ട്.
ഓവറാൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം ഭാരതീയവിദ്യാഭവൻ അബ്ബാസിയ, രണ്ടാം സ്ഥാനം യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയ, മൂന്നാം സ്ഥാനം ഫഹാഹീൽ അൽ വതനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ, അഹ്മദി.
പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 128-ആം ജന്മദിനത്തോടനുബന്ധിച്ചാണ് കുവൈറ്റിലെ ഇന്ത്യന്‍ സ്കൂള്‍ കുട്ടികള്‍ക്കായി കല(ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചത്.