Reg. No. INDEB/KWT/ASSN/203

info@kalakuwait.net
kalakuwait@gmail.com
  • Home
  • About
  • AASWAS
  • Office Bearers
  • Gallery
  • Contact Us
  • useful Links
    • Newspapers
      • Mathrubhumi
      • Kerala Kaumudi
      • Malayala Manorama
      • Deepika
      • The Hindu
      • Indian Express
      • The Times of India
      • Arab Times
      • Kuwait Times
    • Others
      • Kuwait Intl Airport
      • PACI
      • MOI
      • Indian Embassy
      • Indians in Kuwait
    • Flight Booking
      • Kuwait Airways
      • Air India
      • Srilankan Airlines
      • Air India Express
      • Oman Air
      • Qatar Airways
      • Jazeera Airways
      • Air Arabia

കഥാപ്രസംഗകല അന്യം നിന്നുപോകേണ്ട കലയല്ല - ഡോ. വസന്തകുമാർ സാംബശിവൻ

 

കഥാപ്രസംഗകല പഴയ പ്രൗഢിയിൽ അല്ലെങ്കിലും അന്യം നിന്നുപോകേണ്ട കലയല്ലെന്നു ഡോ. വസന്തകുമാർ സാംബശിവൻ പറഞ്ഞു. കല(ആർട്ട്) കുവൈറ്റ് സാംബശിവൻ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനത്തിന്റെ ഉൽപ്പന്നമായ ഈ കല നില നിൽക്കേണ്ടത് നവോത്ഥാനം സംഭാവന ചെയ്ത സംസ്കൃതി നിലനിർത്താൻ വേണ്ടി കൂടിയാണ്. തന്നെപ്പോലുളളവരുടെ എളിയ പരിശ്രമങ്ങളും സംഭാവനകളും കൊണ്ട് കഥാപ്രസംഗം വീണ്ടും ശ്രദ്ധിക്കപ്പെടുകയും സജീവമാകുകയുംചെയ്തിട്ടുണ്ട്. കല(ആർട്ട്) കുവൈറ്റ് കഥാപ്രസംഗകലക്കായി നൽകുന്ന ഈ ആദരം വളരെ വിലപ്പെട്ടതാണ്. അഭിവന്ദ്യനായ തന്റെ പിതാവിന്റെ പേരിലുള്ള പുരസ്കാരം അർഹതയുടെ അടിസ്ഥാനത്തിൽ മാത്രം കല(ആർട്ട്) തരുമ്പോൾ ആഹ്ളാദവും അഭിമാനവും ചാരിതാർത്ഥ്യവും തോന്നുന്നു എന്നും വസന്തകുമാർ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

കല(ആർട്ട്) കുവൈറ്റ് 13-ആം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'കേരളീയം-2017' ആഘോഷ പരിപാടികൾ നവംബർ 10-ആം തിയ്യതി വെള്ളിയാഴ്ച്ച ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ശ്രീ. പി. പി. നാരായണൻ അവർകൾ ഭദ്രദീപം തെളിയിച്ചു ഉൽഘാടനം ചെയ്തു. കല(ആർട്ട്) കുവൈറ്റ് സാംബശിവൻ പുരസ്‌കാരവും പ്രശസ്തി പത്രവും ശ്രീ. പി. പി. നാരായണൻ ഡോ. വസന്തകുമാർ സാംബശിവനു നൽകി. കല(ആർട്ട്) കുവൈറ്റ് പ്രസിഡന്റ് സാംകുട്ടി തോമസ് പൊന്നാട അണിയിച്ചു. ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

കല(ആർട്ട്) കുവൈറ്റ് പ്രസിഡന്റ് സാംകുട്ടി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സുനിൽ കുമാർ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കൺവീനർ ശിവകുമാർ റിപ്പോർട്ട് അവതരണവും മുകേഷ് വി. പി. ആശംസാപ്രസംഗവും നടത്തി. കെ ഹസ്സൻ കോയ കൃതജ്ഞത പറഞ്ഞു. കുവൈറ്റ് നാഷണൽ എക്സ്ചേഞ്ച് പ്രതിനിധി വിനയൻ, ഫാബർ കാസ്‌ലെ പ്രതിനിധി മുനീർ കോയ എന്നിവർ ചേർന്ന് സുവനീർ പ്രകാശനം ചെയ്ത് ആദ്യ കോപ്പി സുവനീർ കൺവീനർ രതിദാസിന് നൽകി. കല(ആർട്ട്) കുവൈറ്റ് ഭാരവാഹികളായ ജോണി, സമീർ, സി. ഭാസ്കരൻ, ജെയ്സൺ ജോസഫ്, അനീച്ച ഷൈജിത്, രാകേഷ് പി. ഡി., വിബിൻ കലാഭവൻ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.

പരിപാടിയുടെ ഭാഗമായി ഡോ. വസന്തകുമാർ സാംബശിവൻ അവതരിപ്പിച്ച 'അനീസ്യ' എന്ന കഥാപ്രസംഗം ഗംഭീരമായിരുന്നു. നമിതയും സ്നേഹയും അവതരിപ്പിച്ച ഗാനങ്ങളും വിബിൻ കലാഭവന്റെ മിമിക്‌സും അമ്പിളി രാകേഷിന്റെ നേതൃത്വത്തിൽ അരങ്ങേറിയ സിനിമാറ്റിക് ഡാൻസും പരിപാടിക്ക് കൊഴുപ്പേകി.

©Kala(Art) Kuwait. All rights reserved. | Visit Count: 199981