കല(ആർട്ട്) കുവൈറ്റ് - 'നിറം 2019 ’ സമ്മാനദാനം ബഹുമാന്യ ഇന്ത്യൻ അംബാസിഡർ ശ്രീ കെ. ജീവ സാഗർ ഭദ്രദീപം തെളിയിച്ചു ഉദ്ഗാടനം ചെയ്തു. കുവൈറ്റ് മിനിസ്ട്രി ഓഫ് ഹെൽത് ഓർഗൻ ട്രാൻസ്പ്ലാന്റ് സെന്റർ ചെയർമാൻ ഡോ. മുസ്തഫ അൽ-മൊസാവി മുഖ്യാതിഥി ആയിരുന്നു.
ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികള്ക്കായി നവംബർ 15 -നു "നിറം 2019 " എന്ന പേരിൽ അമേരിക്കൻ ടൂറിസ്റ്റർറുമായി സഹകരിച് കല(ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റും ഇന്ത്യൻ അംബാസിഡർ ശ്രീ കെ. ജീവ സാഗറും ഡോ. മുസ്തഫ അൽ-മൊസാവിയും ചേർന്ന് വിതരണം ചെയ്തു. ഡിസംബർ 13 -നു വെള്ളിയാഴ്ച അബ്ബാസിയ ഓക്സ്ഫോർഡ് പാക്കിസ്ഥാനി ഇംഗ്ലീഷ് സ്കൂളിൽ വെച്ച് വൈകീട്ട് 5:00 ന് ആയിരുന്നു പ്രോഗ്രാം. കല(ആർട്ട്) കുവൈറ്റ് പ്രസിഡണ്ട് മുകേഷ് വി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവകുമാർ സ്വാഗതം പറഞ്ഞു. നിറം ജനറൽ കൺവീനർ ജെയ്സൺ ജോസഫ് റിപ്പോർട് അവതരിപ്പിച്ചു. മൂല്യനിർണ്ണയ വിശകലനം ജഡ്ജിങ് പാനൽ അംഗം ആർട്ടിസ്റ്റ് എം. വി. ജോൺ അവതരിപ്പിച്ചു
പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനത്തോടനുബന്ധിച് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികള്ക്കായി കല(ആർട്ട്) കുവൈറ്റ് കഴിഞ്ഞ 15 വർഷമായി സങ്കടിപ്പിച്ചുവരുന്ന ഈ ചിത്രരചനാ മത്സരം പങ്കാളിത്തം കൊണ്ട് ജി സി സി യിലെ തന്നെ വലിയ പ്രോഗ്രാം ആക്കാൻ കഴിഞ്ഞതിലൂടെ കല(ആർട്ട്) കുവൈറ്റ് മാതൃകാപരവും അഭിനന്ദാർഹവും ആയ പ്രവർത്തനങ്ങൾ തന്നെയാണ് കുവൈറ്റിൽ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഡോ. മുസ്തഫ അൽ-മൊസാവി ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സ്മാർട്ട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ മഹേഷ് അയ്യർ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഹോണററി സെക്രട്ടറി മുഹമ്മദ് ആമിർ, സാമൂഹ്യ പ്രവർത്തകരായ വര്ഗീസ് പുതുക്കുളങ്ങര, ബാബു ഫ്രാൻസിസ്, ചെസിൽ രാമപുരം, അനിയന്കുഞ്ഞു സാമുവേൽ, കല (ആര്ട്ട്) കുവൈറ്റ്ഭാരവാഹികൾ, ഹസ്സൻകോയ, അമ്പിളി രാഗേഷ്, സാംകുട്ടി തോമസ്സ് , സുനിൽ കുമാർ, രാഗേഷ്, നിറം ജഡ്ജസ് ആയ ആര്ടിസ്റ്റ്സ് എം. വി. ജോണ്, നികേഷ്, സുനിൽ കുളനട എന്നിവർ വേദിയിൽ സന്നിഹിതാരായിരുന്നു. നിറം ജഡ്ജസ് മാരെയും കോംപയറിങ് നിർവഹിച്ച അൻസീൻ അയൂബ്, ജീവ്സ് എരിഞ്ചേരി എന്നിവരെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. സോവനീർ പ്രകാശനം ശ്രീ. മുഹമ്മദ് ആമിർ ആദ്യ കോപ്പി ഇന്ത്യൻ അംബാസഡർക് നൽകിക്കൊണ്ട് നിർവഹിച്ചു. രാഗേഷ് നന്ദി പ്രകാശിപ്പിച്ചു.
ഓവറാൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം ഭാരതീയ വിദ്യാഭവൻ അബ്ബാസിയ, രണ്ടാം സ്ഥാനം സ്മാർട്ട് ഇൻഡിനെ സ്കൂൾ കുവൈറ്റ്, മൂന്നാം സ്ഥാനം ലേണേഴ്സ് ഓൺ അക്കാദമി, അബ്ബാസിയ.
കല(ആര്ട്ട്) കുവൈറ്റിന്റെ സ്ഥാപകാംഗവും ഉപദേഷ്ടാവും ആയിരുന്ന ശ്രീ. സി. ഭാസ്കരന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ഭാരതീയ വിദ്യാഭവൻ അബ്ബാസിയക്ക് ലഭിച്ചു.
അക്ഷയ ശ്രീറാം, റൈനെ മേരി ജോൺ, ഫെമി ജോയ്, സാന്ദ്ര ദിനേഷ്കുമാർ, ഹാലിമ കമാൽ, ശ്രീ . ശ്യാം (ഓപ്പൺ ക്യാൻവാസ്) എന്നിവർ ഒന്നാം സമ്മാനം നേടി, ഒന്നും രണ്ടും മൂന്നും സമ്മാനാര്ഹര്ക്കു മെഡലും മോമെന്റോയും സർട്ടിഫിക്കറ്റും അമേരിക്കൻ ടൂറിസ്റ്റർ സ്പോൺസർ ചെയ്ത ബാഗും കൂടാതെ ഒന്നാം സമ്മാനാര്ഹര്ക്കു സ്വർണ്ണനാണയവും ഉണ്ടായിരുന്നു മെറിറ്റ് പ്രൈസും കണ്സോലേഷൻ പ്രൈസും ലഭിച്ചവർക്ക് മോമെന്റോയും സർട്ടിഫിക്കറ്റും അമേരിക്കൻ ടൂറിസ്റ്റർ സ്പോൺസർ ചെയ്ത ബാഗും ഫുട്ബോളും ഉണ്ടായിരുന്നു.
വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 5 ഗ്രൂപ്പ്പുകളിലായി 2800 -ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ 5- ഒന്നാം സമ്മാനവും 6 - രണ്ടാം സമ്മാനവും 9 - മൂന്നാം സമ്മാനവും കൂടാതെ 66 പേർക്ക് മെറിറ്റ് പ്രൈസും 199 പേർക്ക് പ്രോത്സാഹന സമ്മാനവും നൽകുകയുണ്ടായി.
©Kala(Art) Kuwait. All rights reserved.