കല(ആര്ട്ട്) കുവൈറ്റ് 14-ആം വാർഷികം, പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കല(ആര്ട്ട്) കുവൈറ്റ് 14-ആം വാർഷിക സമ്മേളനം അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ ചേർന്നു. കല(ആര്ട്ട്) കുവൈറ്റ് പ്രസിഡന്റ് സാംകുട്ടി തോമസ്ന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക സമ്മേളനം മുതിർന്ന അംഗം കെ ഹസ്സൻ കോയ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. കല(ആർട്ട്) കുവൈറ്റിന്റെ സ്ഥാപകാംഗവും ഉപദേശകസമിതി അംഗവുമായിരുന്ന ശ്രി. സി ഭാസ്കരന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് തുടക്കം കുറിച്ച സമ്മേളനത്തിൽ കഴിഞ്ഞ പ്രവർത്തന വര്ഷം മണ്മറഞ്ഞു പോയ പ്രമുഖരെയും അനുസ്മരിച്ചു. ജോണി കളമച്ചൽ, ട്രഷറർ, സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. പി. കെ ശിവകുമാർ നന്ദിയും പറഞ്ഞു. 2019-2020 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. ശിശുദിന ചിത്രരചന മത്സരം ‘നിറം’, ജനകീയ ഓണാഘോഷം, കേരളീയം, ഈദ് സംഗമം, ഇഫ്താർ സംഗമം, ആശ്വാസ് കരുണ്ണ്യ പദ്ധതി തുടങ്ങിയ സംഘടയുടെ പ്രധാന പരിപാടികൾ തുടർന്നും വിപുലമായിത്തന്നെ നടത്തുവാൻ യോഗം തീരുമാനമെടുത്തു. പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ ജനറൽബോഡിയിൽ ചർച്ചചെയ്യപ്പെട്ടു
പുതിയ ഭാരവാഹികൾ - പ്രസിഡന്റ് മുകേഷ് വി പി, വൈസ് പ്രസിഡന്റുമാർ സമീർ പി. പി, അമ്പിളി രാകേഷ്, ജനറൽ സെക്രട്ടറി പി. കെ. ശിവകുമാർ, ജോയിന്റ് സെക്രട്ടറി രതിദാസ് കെ വി, ട്രഷറർ കെ ഹസ്സൻ കോയ, പബ്ലിക് റിലേഷൻ സാംകുട്ടി തോമസ്, മീഡിയ ജെയ്സൺ ജോസഫ്, കലാവിഭാഗം സുനിൽ കുമാർ, സാമൂഹികവിഭാഗം രാകേഷ് പി ഡി, സ്പോർട്സ് വിഭാഗം സന്തോഷ് ഓ എം, കെ മുസ്തഫ, സാഹിത്യവിഭാഗം അനീച്ച ഷൈജിത്, സാംസ്കാരികം അഷ്റഫ് വിതുര, എക്സിക്യൂട്ടീവ് അംഗങ്ങളായി ജോണി കളമച്ചൽ, അനീഷ് വര്ഗീസ്, വിബിൻ കലാഭവൻ, എ മോഹനൻ, റിജോ കെ എസ്, ഭരതൻ ഇ സി, സുരേഷ് കെ വി, രേണുക ഭാസ്കരൻ, സിസിത ഗിരീഷ്, ജ്യോതി ശിവകുമാർ, സഫ്രീന സമീർ, സന്തോഷ് ജോസഫ്, ശരത് വി ജി, നിതിൻ ശ്രീനിവാസൻ, അനീഷ് വര്ഗീസ്, ഗിരീഷ് കുട്ടൻ, ജോൺ മാത്യു, അജിത് കുമാർ, രെഞ്ചു ജോസ് എന്നിവരെയും ഓഡിറ്റർ മാരായി വിഷ്ണു രാജ്, അനിൽ മാവിലായി എന്നിവരെയും തിരഞ്ഞെടുത്തു.
ഭാരവാഹികൾക്കു ആശംസകൾ നേർന്നു കൊണ്ട് സാംകുട്ടി തോമസ്, സുനിൽ കുമാർ, വിബിൻ കലാഭവൻ അനീഷ് വർഗീസ്, സിസിത ഗിരീഷ്, ജ്യോതി ശിവകുമാർ എന്നിവർ സംസാരിച്ചു