സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും പ്രതീകമായ വിശുദ്ധ റമദാൻ മാസത്തിൽ ഒന്നിച്ചിരിക്കുവാനും സൗഹൃദം പങ്കിടുവാനുമായി കല(ആർട്ട്) കുവൈറ്റ് ഇഫ്‌താർ വിരുന്നൊരുക്കി. അതോടൊപ്പം മുപ്പത്തിരണ്ട് വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന, കല(ആർട്ട്) കുവൈറ്റിന്റെ സ്ഥാപക അംഗവും മുൻ പ്രസിഡണ്ടും നിലവിലെ ട്രെഷററും ആയ ശ്രീ ഹസ്സൻകോയക്ക് കല(ആർട്ട്) കുവൈറ്റ് ഊഷ്‌മളവും പ്രൗഢോജ്വലവുമായ യാത്രയയപ്പും നൽകി
ഏപ്രിൽ 8 ന് വൈകീട്ട് 5.30 ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ കുവൈറ്റിലെ കലാസാംസ്കാരിക സാമൂഹിക മണ്ഡലത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് മുകേഷ് വി പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിവകുമാർ സ്വാഗതം പറഞ്ഞു. ആർക്കും ഏതു സമയത്തും സമീപിക്കാവുന്ന വ്യക്തി എന്ന നിലയിലുള്ള 32 വർഷത്തെ നിസ്വാർത്ഥ സാമൂഹിക പ്രവർത്തനം വഴി ശ്രീ ഹസ്സൻകോയയെ കുവൈറ്റ് മലയാളികൾക്കിടയിൽ ജനകീയൻ എന്ന പദവിയാൽ അറിയപ്പെട്ടത് അദ്ദേഹത്തിനുള്ള ആദരവും ബഹുമാനവും ആയി കാണുന്നു എന്ന് മുകേഷ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. എക്സിക്യൂട്ടീവ് അംഗം അനീച്ച ഷൈജിത് ഹസ്സൻകോയയുടെ ജീവിതരേഖ അവതരിപ്പിച്ചു.
ഭാവുകാശംസകൾ അറിയിച്ചുകൊണ്ട് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ബോർഡ് സെക്രട്ടറി അമീർ, ലുലു എക്സ്ചേഞ്ച് പ്രതിനിധി സർഫറാസ്, ബഹ്‌റൈൻ എക്സ്ചേഞ്ച് പ്രധിനിധി രാംദാസ്, ഹസ്സൻകോയയെ അർത്ഥഗർഭമായി വിലയിരുത്തികൊണ്ട് കുവൈറ്റിലെ പ്രമുഖ വ്യക്തിത്വങ്ങളായ ഹംസ പയ്യന്നൂർ, ബാബുജി ബത്തേരി, അഡ്വ. ജോൺ തോമസ്, അൻവർ സയിദ്, മനോജ് മാവേലിക്കര, ബാബു ഫ്രാൻസിസ്, എബി വരിക്കാട്, സുനോജ് നമ്പ്യാർ, ബഷീർ മണ്ടോളി, ജയേഷ്, ഡോ. ബിനുമോൻ, റസാഖ്, ഷൈജിത്, സജീവ് നാരായണൻ, ഷമീജ് കുമാർ, അനിയൻ കുഞ്ഞുസാമുവൽ എന്നിവർ സംസാരിച്ചു. ഹസ്സൻകോയയുടെ മറുപടി പ്രസംഗം വികാരനിർഭരമായി. ജെയ്സൺ ജോസഫ് നന്ദി പറഞ്ഞു. രാഗേഷ് പി ഡി കോംപയറിങ് നിർവഹിച്ചു
കല(ആർട്) കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ സുനിൽ കുമാർ, ജോണി, കനകരാജ്, അഷ്‌റഫ്, അനീഷ്, അമ്പിളി രാഗേഷ്, അജിത്, മുസ്തഫ, ജ്യോതി ശിവകുമാർ, ഗിരീഷ്, ശിശിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
©Kala(Art) Kuwait. All rights reserved. | Visit Count: 436228