കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി നവംബര് 12-ന് "നിറം 2021" എന്ന പേരിൽ കല(ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കോവിഡ്-19 ന്റെ പശ്ചാത്തലത്തിലും പരിമിതിയിലും നിലവിലെ സാങ്കേതികതകൾ ഉപയോഗിച്ചു സ്വന്തം വീടുകളിൽ വെച്ച് തന്നെയാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത്.
കല(ആർട്ട്) കുവൈറ്റ് ഭാരവാഹികൾ ഡിസംബർ 26-ന് ഫർവാനിയ ബദർ അൽ സമാ ക്ലിനിക് ഹാളിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്. വിജയികൾക്കുള്ള സമ്മാന വിതരണം ഡിസംബർ 28, ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിക്ക് ഇന്ത്യൻ എംബസ്സിയിൽ വെച്ച് നിർവഹിക്കും.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ “നിറം” എന്ന പരിപാടിയുടെ തുടർച്ചയായ 17-ആം വർഷം നടത്തിയ പരിപാടിയിൽ കുവൈറ്റിലെ 24 ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുമായി 2700-ലധികം കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ വിവിധ രാജ്യക്കാരായ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു എന്നത് ശ്രദ്ധേയമാണ്.
ഓവറോൾ ചാമ്പ്യൻഷിപ്പ്: ഒന്നാം സ്ഥാനം- ലേണേഴ്സ് ഓൺ അക്കാദമി, അബ്ബാസിയ, രണ്ടാം സ്ഥാനം - സ്മാർട്ട് ഇന്ത്യൻ സ്കൂൾ, അബ്ബാസിയ, മൂന്നാം സ്ഥാനം- ഭാരതീയ വിദ്യാഭവൻ, അബ്ബാസിയ.
കല(ആര്ട്ട്) കുവൈറ്റിന്റെ സ്ഥാപകാംഗവും ഉപദേഷ്ടാവും ആയിരുന്ന ശ്രീ. സി. ഭാസ്കരന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ലേണേഴ്സ് ഓൺ അക്കാദമി, അബ്ബാസിയ കരസ്ഥമാക്കി.
ചിത്രരചനയിൽ എൽ.കെ.ജി മുതൽ 12 ആം ക്ലാസ് വരെയുള്ള ക്ലാസ്സുകളിൽ നിന്ന് 4 ഗ്രൂപ്പുകളിലായി പങ്കെടുത്ത മത്സരത്തിൽ ഒന്നാം സമ്മാനം - ഗ്രൂപ്പ് ‘എ’ (എൽകെജി-1) അബിഗെയ്ൽ മറിയം ഫിലിപ്പ്, സ്മാർട്ട് ഇന്ത്യൻ സ്കൂൾ, ഗ്രൂപ്പ് 'ബി' (ക്ലാസ് 2–4) സാറാ ജെസീക്ക ജോർജ്, സ്മാർട്ട് ഇന്ത്യൻ സ്കൂൾ, ഗ്രൂപ്പ് 'സി' (ക്ലാസ് 5–8) ശ്രേയസ് വെമുലവട, ലേണേഴ്‌സ് ഓൺ അക്കാദമി, ഗ്രൂപ്പ് 'ഡി' (ക്ലാസ് 9–12) അസിം മുജീബ് റഹിമാൻ, ലേണേഴ്‌സ് ഓൺ അക്കാദമി.
രണ്ടാം സമ്മാനം - ഗ്രൂപ്പ് 'എ' ഗായത്രി ലൈജു, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ജൂനിയർ, സാൽമിയ ഗ്രൂപ്പ് 'ബി' ഹന ആൻസി, ഇന്ത്യൻ സ്‌കൂൾ ഓഫ് എക്‌സലൻസ്, സാൽമിയ, ലക്ഷ്മിക ഷാൻലാസ്, ലേണേഴ്‌സ് ഓൺ അക്കാദമി, ഗ്രൂപ്പ് 'സി' നവീൻക്രിഷ് സജീഷ്, ലേണേഴ്‌സ് ഓൺ അക്കാദമി ഗ്രൂപ്പ് 'ഡി' ആൻ നിയ ജോസ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മൻ, അനീത സാറ ഷിജു, ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ, മംഗഫ്.
മൂന്നാം സമ്മാനം - ഗ്രൂപ്പ് 'എ' ധനിഷ്ഠ ഘോഷ്, ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ, ഗ്രൂപ്പ് 'ബി അഭിരാമി നിതിൻ, സ്മാർട്ട് ഇന്ത്യൻ സ്കൂൾ, ഗ്രൂപ്പ് 'സി' ശിവേഷ് സെന്തിൽകുമാർ, ഫഹാഹീൽ അൽ-വതാനി ഇന്ത്യൻ പ്രൈവറ്റ് സ്‌കൂൾ, ജെന്ന മേരി ജോബിൻ, ലേണേഴ്‌സ് ഓൺ അക്കാദമി., ഗ്രൂപ്പ് 'ഡി' ആൻ സാറ ഷിജു, ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ, മാളവ് മെഹുൽകുമാർ സോളങ്കി, ലേണേഴ്‌സ് ഓൺ അക്കാദമി.
കളിമൺ ശില്പ നിർമ്മാണം (7-12 ക്ലാസുകൾ) ഒന്നാം സമ്മാനം, സാരംഗി സ്മിത സുനിൽ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സീനിയർ, സാൽമിയ, രണ്ടാം സമ്മാനം, ആൻ ട്രീസ ടോണി, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ, മൂന്നാം സമ്മാനം, ഹരിണി മഹാദേവൻ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സീനിയർ, സാൽമിയ, അക്ബർ, ഭാരതീയ വിദ്യാഭവൻ..
ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 66 പേർക്ക് മെറിറ്റ് പ്രൈസും 164 പേർക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നും രണ്ടും മൂന്നും സമ്മാനാർഹർക്ക് സർട്ടിഫിക്കറ്റും മെഡലും മെമെന്റോയും കൂടാതെ ഒന്നാം സമ്മാനർഹർക്ക് സ്വർണ്ണനാണയവും നൽകുന്നുണ്ട്. മെറിറ്റ്, കോൺസലേഷൻ സമ്മാന ജേതാക്കൾക്കുള്ള സർട്ടിഫിക്കറ്റും മത്സരത്തിൽ പങ്കെടുത്തവർക്കുള്ള പങ്കാളിത്ത സർട്ടിഫിക്കറ്റും ഇമെയിൽ വഴി അയയ്ക്കും. റിസൾട്ട് മുഴുവനായി www.kalakuwait.net എന്ന വെബ്സൈറ്റിലും മറ്റു വെബ്പോർട്ടലുകളിലും ലഭ്യമാണ്.
ആർട്ടിസ്റ്റ്മാരായ ശശികൃഷ്ണൻ, ജോൺ മാവേലിക്കര, സുനിൽ കുളനട എന്നിവർ നേതൃത്വം നൽകിയ പാനൽ ആയിരുന്നു വിധികർത്താക്കൾ.
കുട്ടികളുടെ കലാപരമായ കഴിവുകൾ വള൪ത്തിയെടുക്കുന്നതിനായി സംഘടിപ്പിച്ച നിറം 2021 എന്ന പരിപാടി വൻ വിജയമാക്കാൻ കഴിഞ്ഞതിൽ സംഘാടകർ സന്തുഷ്ട്ടിയും സംതൃപ്തിയും രേഖപ്പടുത്തിയതോടൊപ്പം ഇതുമായി സഹകരിച്ച കുരുന്നു പ്രതിഭകൾക്കും, രക്ഷിതാക്കൾക്കും, സ്കൂൾ അധികാരികൾക്കും, അധ്യാപകർക്കും, മാധ്യമ സുഹൃത്തുക്കൾക്കും, സ്‌പോൺസർമാർക്കും നന്ദി രേഖപ്പെടുത്തുന്നതായും കല(ആർട്ട്) കുവൈറ്റ് പ്രസിഡന്റ് മുകേഷ് വി. പി., ജനറൽസെക്രട്ടറി ശിവകുമാർ, ട്രെഷറർ ഹസ്സൻകോയ, ജനറൽ കൺവീനർ ജെയ്സൺ ജോസഫ് എന്നിവർ അറിയിച്ചു.
©Kala(Art) Kuwait. All rights reserved. | Visit Count: 436228