Reg. No. INDEB/KWT/ASSN/203

info@kalakuwait.net
kalakuwait@gmail.com
  • Home
  • About
  • AASWAS
  • Office Bearers
  • Gallery
  • Contact Us
  • useful Links
    • Newspapers
      • Mathrubhumi
      • Kerala Kaumudi
      • Malayala Manorama
      • Deepika
      • The Hindu
      • Indian Express
      • The Times of India
      • Arab Times
      • Kuwait Times
    • Others
      • Kuwait Intl Airport
      • PACI
      • MOI
      • Indian Embassy
      • Indians in Kuwait
    • Flight Booking
      • Kuwait Airways
      • Air India
      • Srilankan Airlines
      • Air India Express
      • Oman Air
      • Qatar Airways
      • Jazeera Airways
      • Air Arabia

കല(ആർട്ട്) കുവൈറ്റ് - 'നിറം 2016’ ചിത്രരചനമത്സരം വിജയികളെ പ്രഖ്യാപിച്ചു

 

മുപ്പത്തിനാല് വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന, കലാ (ആർട്) കുവൈറ്റിന്റെ ഉപദേശ സമിതി അംഗവും മുൻ പ്രസിഡന്റും ആയ അബൂബക്കറിന് കലാ (ആർട്) കുവൈറ്റ് ഊഷ്മലവും പ്രൗഢോജ്വലവുമായ യാത്രയയപ്പു നൽകി.

കല ആർട് കുവൈറ്റിനിന്റെ തലമുതിർന്ന നേതാവ്, ഉപദേശ സമിതി അംഗം, മുൻ പ്രസിഡന്റ എന്നതിലുമൊക്കെ ഉപരി സംഘടനയുടെ മുഖം തന്നെ ആയിരുന്നു ശ്രീ അബൂബക്കർ.

ഉത്തമ സഖാവായ ഒരു ജനകീയൻ എന്ന നിലയിൽ കുവൈറ്റ് മലയാളി സമൂഹത്തിൽ അംഗീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ നേതൃത്വവും ഉപദേശവും കലാ (ആർട്) കുവൈറ്റിന് ജനകീയ സ്വഭാവം കൈവരിക്കുന്നതിന് സാധ്യമായിട്ടുണ്ടു.

കുവൈറ്റിലെ മലയാളികള്‍ക്കിടയില്‍ എക്കാലവും പ്രിയങ്കരനായ ഒരു സഖാവായിരുന്നു അബൂബക്കര്‍. കൊയിലാണ്ടിയില്‍ നിന്നും ഹോട്ടല്‍ തൊഴിലാളികളുടെ യൂണിയന്‍ സംഘടിപ്പിച്ച് സംഘടനാ പ്രവര്‍ത്തനം തുടങ്ങുന്ന കാലം മുതല്‍ അബൂബക്കര്‍ക്ക് ഇടതുപക്ഷ രാഷ്ട്രീയവുമായി ബന്ധമുണ

്ട്. രാഷ്ട്രീയം തികച്ചും ആശയപരമായിരിക്കണം. വ്യക്തിപരമാകരുതെന്ന നിര്‍ബന്ധമുണ്ടായിരുന്ന അബൂബക്കറിനെ പുഞ്ചിരിക്കുന്ന മുഖത്തോടെയല്ലാതെ കാണാന്‍ കഴിയുമായിരുന്നില്ല. മൂപ്പിളമായോ വലിപ്പച്ചെറുപ്പമോ ഇല്ലാതെ എല്ലാവരുമായി ഒരുപോലെ ഇടപഴകുക എന്ന പ്രത്യേക ശയിലിക്ക് ഉടമയാണ് അദ്ദേഹം. സ്വന്തം ആശയത്തിൽ നിന്നും അണുവിട വ്യതിചലിക്കാതെ വിരുദ്ധ ആശയക്കാരോട് സംവദിക്കാനും സൗഹൃദം സൂക്ഷിക്കുവാനും അബൂബക്കറിന് കഴിഞ്ഞിട്ടുണ്ട്.

മൂന്ന്‍ പതിറ്റാണ്ടുകാലം കുവൈറ്റിലെ മലയാളി ജീവിതത്തിന്റെ നെടുംതൂണായിരുന്നു അബൂബക്കര്‍. അദ്ദേഹം അറിയാത്തവരും അദ്ദേഹത്തെ അറിയാത്തവരുമായി കുവൈറ്റില്‍ മലയാളികളുണ്ടാകില്ല. കഷ്ടപ്പാടായി മുന്നില്‍ വരുന്നവർക്ക് ഒരു കൈത്താങ്ങ് ആകുവാൻ ഒരിക്കലും അദ്ദേഹം മടി കാണിച്ചിട്ടില്ല.

കലാ (ആർട്) കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നിറം എന്ന കുവൈറ്റിലെ ഏറ്റവും വലിയ പെയിന്റിംഗ് മത്സരത്തിന് നേതൃത്വം നല്‍കിയ വ്യക്തി എന്ന നിലയില്‍ സാംസ്കാരിക രംഗത്തും അദ്ദേഹത്തിന്‍റെ സംഭാവനകള്‍ കുവൈറ്റിലെ പ്രവാസി സമൂഹം എക്കാലവും ഓര്‍മ്മിക്കും

. അദ്ദേഹത്തിന്റെ ജനകീയ കാഴ്ചപ്പാടിൽ നിന്ന് ഊർജം കൊണ്ട് എന്ന് തന്നെ പറയാം കലാ (ആർട്) കുവൈറ്റിന്റെ വേറിട്ട പരിപാടികളായ ജനകീയ ഓണാഘോഷം, ജനകീയ ഇഫ്താർ സംഗമം തുടങ്ങിയ പല പരിപാടികളും.

ഫെബ്രുവരി 23 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കുവൈറ്റിലെ കലാസാംസ്കാരിക മണ്ഡലത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതായിരുന്നു. പ്രസിഡന്റ് സാംകുട്ടി തോമസ് അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി ശിവകുമാർ സ്വാഗതം പറഞ്ഞു. 34 വർഷത്തെ നിസ്വാർത്ഥ സാമൂഹിക പ്രവർത്തനം ശ്രീ അബൂബക്കറിനെ കുവൈറ്റ് മലയാളികൾക്കിടയിൽ ജനകീയൻ എന്ന പദവിയാൽ അറിയപ്പെട്ടത് അദ്ദേഹത്തിനുള്ള ആദരവും ബഹുമാനവും ആയി കാണുന്നു എന്ന് സാംകുട്ടി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

ആശംസാ പ്രസംഗത്തിന് തുടക്കം കുറിച്ച് അബൂബക്കറിനെ അർത്ഥഗർഭമായി വില്സയിരുത്തിക്കൊണ്ട് അഡ്വ. ജോൺ തോമസ് പ്രസംഗിച്ചു. തുടർന്ന് അഫ്സൽ ഖാൻ, കെ. പി ബാലകൃഷ്ണൻ, ഇ കരുണാകരൻ, ചാക്കോ ജോർജുകുട്ടി, സി. ഭാസ്കരൻ, രാജഗോപാൽ ഇടവലത്, ഹമീദ് കേളോത്, ഇഖ്ബാൽ കുട്ടമംഗലം, രാജു സക്കറിയ, മുകേഷ് വി. പി., ബാബുജി ബത്തേരി, ജോണി കുന്നിൽ, ഹംസ പയ്യന്നൂർ, രാഘുനാഥൻ നായർ, ജെയ്സൺ ജോസഫ്, ബഷീർ ബാത്ത, ചെസിൽ രാമപുരം, വിനോദ് വാലിപറമ്പിൽ, സണ്ണി മണ്ണാർക്കാട്ട്, അനിൽ പി. അലക്സ്, മുഹമ്മദ് റിയാസ്, അബ്ദുൽ ഫത്താ, രാമകൃഷ്ണൻ, കെ. വി. മുജീബ്, എ. എം. ഹസ്സൻ, ബിനു സുകുമാരൻ, കെ ഹസ്സൻ കോയ ഷമ്മി ജോൺ, വാണി സന്തോഷ് എന്നിവർ ഭാവുകശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

കല(ആർട്) കുവൈറ്റ് ജനറൽ സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ജോണി, പ്രോഗ്രം കൺവീനർ ഷമീർ വെള്ളയിൽ, സെൻട്രൽ കമ്മിറ്റി അംഗം തസ്‌ലീന നജീം എന്നിവർ വേദിയിലും ബാബു ചാക്കോള, കെ ജി പ്രഭാകരൻ, ടി. കെ. നാരായണൻ, ജോൺ ആർട്, ശശികൃഷ്ണൻ, ഹനീഫ്, ശരീഫ് താമരശ്ശേരി, ഷാഹുൽ ബേപ്പൂർ എന്നിവർ സദസ്സിലും സന്നിഹിതരായിരുന്നു. രാഗേഷ് പി.ഡി. കൃതഞതയും അനീച്ച ഷൈജിത് കംപയറിഗും നിർവഹിച്ചു. രതിദാസ്, സന്തോഷ്, ഭരതൻ, സുരേഷ് കെ. വി. അഷ്‌റഫ് വിതുര, സജീഷ് ജോസഫ്, എ. മോഹനൻ, മുസ്തഫ, വിബിൻ കലാഭവൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

അബൂബക്കറിന്റെ ജീവിതം അന്വേര്ഥ മാക്കുന്ന ഡോക്യൂമെന്ററിയും ബിജുവും റാഫിയും നമിതയും സ്നേഹയും സജിത്തും പങ്കെടുത്ത ഗാനമേളയും പരിപാടിയുടെ ഭാഗമായി ഉണ്ടായി..

©Kala(Art) Kuwait. All rights reserved. | Visit Count: 436228