തുടർച്ചയായ 12-ആം വർഷവും ചായങ്ങളുടെ വർണ്ണവിസ്മയം സമ്മാനിച്ചു കൊണ്ട് ഒരു ശിശുദിനാഘോഷം കൂടി കുവൈറ്റിൽ ചരിത്രം കുറിച്ചു. ജി. സി. സി. യിലെ തന്നെ ഏറ്റവും വലിയ ചിത്ര രചനാ മത്സരമായ "നിറം 2016" ൽ LKG മുതൽ 12-ആം ക്ലാസ്സ് വരെ നാല്ഗ്രൂപ്പുകളിലായി 2300-ൽ അധികം കുട്ടികൾ പങ്കെടുത്തു.
പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 127-ആം ജന്മദിനത്തോടനുബന്ധിച്ചാണ് കുവൈറ്റിലെ ഇന്ത്യന്‍ സ്കൂള്‍ കുട്ടികള്‍ക്കായി അമേരിക്കൻ ടൂറിസ്റ്റർറുമായി സഹകരിച് കല (ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യൻ എംബസി സെക്കണ്ട് സെക്രട്ടറി ശ്രീ എ. കെ. ശ്രീവാസ്തവ പരിപാടിയുടെ അവ്ദ്യോഗിക ഉത്ഘാടനം നിർവഹിച്ചു. കല(ആർട്ട്) കുവൈറ്റ് പ്രസിഡന്റ് ജൈസണ് ജോസഫ് ജനറൽ സെക്രട്ടറി രാഗേഷ് പി. ഡി, പ്രോഗ്രാം ജനറൽ കണ്‍വീനർ സുനിൽ കുമാർ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പൽ ഗംഗാധർ ശിര്ശാദ്, അമേരിക്കൻ ടൂറിസ്റ്റർ മാനേജർ സുജോ ഫ്രാൻസിസ്, വിവിധ സംഘടന-സാംസ്കാരിക പ്രവർത്തകരായ സുരേഷ് മാത്തൂർ, ഇഖ്ബാൽ കുട്ടമംഗലം, ഡോ. ജോൺ ആർട്, അനിയൻകുഞ്ഞു സാമുവൽ, മുഹമ്മദ് റിയാസ്, ചെസിൽ രാമപുരം, കെ. ജെ. ജോൺ, സാബു പീറ്റർ, കല (ആർട്ട്) കുവൈറ്റ് ഭാരവാഹികളായ മോഹനൻ, കെ. സാദിഖ്, സാംകുട്ടി തോമസ്, ഹസ്സൻ കോയ, മുകേഷ് എന്നിവരും ഉത്ഘാടനവേദിയിൽ സന്നിഹിതരായിരുന്നു.
ശിശുദിനത്തോടനുബന്ധിച്ചു നവംബർ 11-നു വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ ഉച്ചക്ക് ശേഷം രണ്ടിനു ആരംഭിച്ച മത്സരം അഞ്ചു മണിയോടെ അവസാനിച്ചു. പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 127-ആം ജന്മദിനത്തോടനുബന്ധിച്ചാണ് കല(ആർട്ട്) കുവൈറ്റ് കുട്ടികള്‍ക്കായി മത്സരം സംഘടിപ്പിച്ചതു. ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളോടൊപ്പം അറബ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. സന്ദർശകരും രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു ജനാവലിയാൽ സ്കൂൾ അങ്കണം നിറഞ്ഞു കവിഞ്ഞു ചിത്രരചന കൂടാതെ മുതിർന്ന കുട്ടികൾക്കായുള്ള കളിമൺ ശില്പ നിർമ്മാണവും, സന്ദർശകര്‍ക്കും പങ്കെടുക്കാവുന്ന ഓപ്പണ്‍ ക്യാൻവാസ് പൈന്റിങ്ങും ഉണ്ടായിരുന്നു.
കല(ആര്‍ട്ട്) കുവൈറ്റിന്റെ ആശ്വാസ് ചാരിറ്റി പദ്ധതിക്കുവേണ്ടി ആര്ടിസ്റ്റ്മാരായ ഷമീജ്കുമാർ, ഡോ. ഗീതാ രവീന്ദ്രൻ, നികേഷ് കരുണാകരൻ, അരുൺ, അന്വേഷാ ബിശ്വാസ് എന്നിവർ ക്യാൻവാസിൽ ചിത്രം വരച്ചു സംഘടനക്ക് നൽകി.
ആര്ടിസ്റ്റ്മാരായ ശശി കൃഷ്ണൻ, ജോണ്‍ മാവേലിക്കര, ഷമ്മി ജോണ്‍, നികേഷ്, സുനിൽ എന്നിവർ മത്സരം നിയന്ത്രിച്ചു. കല(ആർട്ട്) കുവൈറ്റ് എക്സിക്യൂട്ടീവ് മെംബേർസ് ശിവകുമാർ, അബൂബക്കെർ, രതിദാസ്, സമീർ, ജോണി, ബാബു, മുസ്തഫ, സന്തോഷ്, രേണുക, തസ്ലീന, അനീച്ച, എന്നിവരുടെ നേതൃത്വത്തിൽ നൂറിൽ പരം വോളണ്ടിയേർസ് പരിപാടിക്ക് നേതൃത്വം നല്കി. ഹസീന ഷറഫു കംപയിരിംഗ് നിർവഹിച്ചു.
സമ്മാനദാനം ഡിസംബർ 13-നു വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നിർവഹിക്കും. റിസൾട്ട് ഡിസംബർ 1-ആം തിയ്യതി ദ്രിശ്യ-വാർത്താ മാധ്യമങ്ങളിലൂടെയും www.kalakuwait.net, എന്ന വെബ്സൈറ്റ്ലൂടെയും പ്രഖ്യാപിക്കുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ എല്ലാ ഇന്ത്യൻ സ്കൂളുകളിലും റിസൾട്ട് എത്തിക്കും. ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമേ മെറിറ്റ് പ്രൈസും മൊത്തം പങ്കാളിത്തത്തിന്റെ 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നല്‍കുന്നതാണ്. കുട്ടികളുടെ കലാപരമായ കഴിവുകൾ വളര്തിയെടുക്കുന്നതിനായി സംഘടിപ്പിച്ച നിറം 2016 എന്ന പരിപാടി വൻ വിജയമാക്കാൻ കഴിഞ്ഞതിൽ സംഘാടകർ സന്തുഷ്ട്ടിയും സംതൃപ്തിയും രേഖപ്പെടുതിയതോടൊപ്പം ഇതുമായി സഹകരിച്ച കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും മറ്റു സാമൂഹിക സാംസ്ക്കാരിക സംഘടനാ നേതാക്കൾക്കും സ്പോൻസർമാർക്കും നന്ദി രേഖപ്പെടുത്തുന്നതായും അറിയിച്ചു.
©Kala(Art) Kuwait. All rights reserved.