ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യന്‍ സ്കൂള്‍ കുട്ടികള്‍ക്കായി നവംബർ 11-നു "നിറം 2016" എന്ന പേരിൽ അമേരിക്കൻ ടൂറിസ്റ്റർറുമായി സഹകരിച് കല(ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ഡിസംബർ 8-നു വ്യാഴാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് ഉച്ചക്കുശേഷം 2:30ന് ആരംഭിക്കുന്ന പൊതുചടങ്ങിൽ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നിർവഹിക്കും. എന്ന് പ്രസിഡണ്ട് ജൈസണ് ജോസഫ് ജനറൽ സെക്രട്ടറി രാഗേഷ് പി. ഡി, പ്രോഗ്രാം ജനറൽ കൺവീനർ സുനിൽ കുമാർ എന്നിവർ അറിയിച്ചു.
ഓവറാൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം ഭാരതീയ വിദ്യാ ഭവൻ അബ്ബാസിയ, രണ്ടാം സ്ഥാനം യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയ, മൂന്നാം സ്ഥാനം ഫഹാഹീൽ അൽ വതനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ, അഹ്മദി.
ചിത്രരചനയിൽ എൽ കെ ജി മുതൽ 12 ആം ക്ലാസ് വരെയുള്ള ക്ലാസ്സുകളിൽ നിന്ന് 4 ഗ്രൂപ്പുകളിലായി പങ്കെടുത്ത മത്സരത്തിൽ ഒന്നാം സമ്മാനം - ഗ്രൂപ്പ് ‘എ’ (എൽകെജി - 1 ക്ലാസുകൾ) വൈഭവ് ബിനു, ഫഹാഹീൽ അൽ വാത്നി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ, ഗ്രൂപ്പ് 'ബി' (2 - 4 ക്ലാസുകൾ) ഫിദ ആൻസി, ഭാരതീയ വിദ്യാ ഭവൻ, ഗ്രൂപ്പ് 'സി' (5 - 8 ക്ലാസുകൾ) ഗോകുൽ സുനിൽ, ഭാരതീയ വിദ്യാ ഭവൻ, ഗ്രൂപ്പ് 'ഡി' (9 - 12 ക്ലാസുകൾ) സാന്ദ്ര ദിനേശ്കുമാർ, ഗൾഫ് ഇന്ത്യൻ സ്കൂൾ, ഫഹാഹീൽ.
രണ്ടാം സമ്മാനം - ഗ്രൂപ്പ് 'എ' ശ്രേയ, ഭാരതീയ വിദ്യ ഭവൻ, ആര്യൻ ഹരീഷ്, ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ അമ്മാൻ, ഗ്രൂപ്പ് 'ബി' മൃദുല പി. ആർ, ഭാരതീയ വിദ്യ ഭവൻ, ഗ്രൂപ്പ് 'സി' ഐശ്വര്യ ബാലചന്ദ്രൻ, ഭാരതീയ വിദ്യ ഭവൻ, സെവരീൻ കൗർ, ഇന്ത്യൻ ഇംഗ്ലീഷ് അക്കാദമി സാൽമിയ, ഗ്രൂപ്പ് 'ഡി' മേഘ്ന പി. ആർ, ഭാരതീയ വിദ്യ ഭവൻ.
മൂന്നാം സമ്മാനം - ഗ്രൂപ്പ് 'എ' ഡെന്ന ആൻ റെനീഷ്, കാർമൽ സ്കൂൾ, ദീപ്ത പ്രഭാകരൻ, ഇന്ത്യൻ സെൻട്രൽ സ്കൂൾ, അബ്ബാസിയ, ഗ്രൂപ്പ് 'ബി' നേഹ നവാസ്, ഇന്ത്യൻ സെൻട്രൽ സ്കൂളിൽ അബ്ബാസിയ, ആരോൺ വർഗീസ് ജെയിംസ്, ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ ജൂനിയർ ബ്രാഞ്ച്, സാൽമിയ, ഗ്രൂപ്പ് 'സി' അലീന റോസ് ജോൺസൺ, യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയ, ജസ്റ്റിൻ ഇഗ്നേഷസ്, ഭാരതീയ വിദ്യ ഭവൻ, ഗ്രൂപ്പ് 'ഡി' കരോൾ മേരി തോമസ്, യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയ, റാബീൽ ക്രിസ്റ്റോ, ഭാരതീയ വിദ്യ ഭവൻ.
കളിമൺ ശില്പ നിർമ്മാണം (7 - 12 ക്ലാസുകൾ) ഒന്നാം സമ്മാനം അബു അമാൻ പാൽ, ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയ, രണ്ടാം സമ്മാനം അനൗഷ്ക പിള്ളൈ, ആതിര കെ .ജെ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയ, മൂന്നാം സമ്മാനം നമിറ ബീ താമസുദീൻ, ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ.
രക്ഷിതാക്കളും സന്ദർശകരും പങ്കെടുത്ത ഓപ്പണ്‍ ക്യാൻവാസ് പെയിന്റിംഗ് - ഒന്നാം സമ്മാനം നിലേഷ് അറ്റർഡേ, രണ്ടാം സമ്മാനം മറിയം ഹാതിം, മൂന്നാം സമ്മാനം ഡി വി സേവൽക്കർ.
2300-ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 63 പേർക്ക് മെറിറ്റ് പ്രൈസും 181 പേർക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. റിസൾട്ട് മുഴുവനായി എന്ന വെബ്സൈറ്റിലും മറ്റു വെബ്പോർട്ടലുകളിലും ലഭ്യമാണ്.
പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 127-ആം ജന്മദിനത്തോടനുബന്ധിച്ചാണ് കുവൈറ്റിലെ ഇന്ത്യന്‍ സ്കൂള്‍ കുട്ടികള്‍ക്കായി കല(ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചത്.
©Kala(Art) Kuwait. All rights reserved.