Reg. No. INDEB/KWT/ASSN/203

info@kalakuwait.net
kalakuwait@gmail.com
  • Home
  • About
  • AASWAS
  • Office Bearers
  • Gallery
  • Contact Us
  • useful Links
    • Newspapers
      • Mathrubhumi
      • Kerala Kaumudi
      • Malayala Manorama
      • Deepika
      • The Hindu
      • Indian Express
      • The Times of India
      • Arab Times
      • Kuwait Times
    • Others
      • Kuwait Intl Airport
      • PACI
      • MOI
      • Indian Embassy
      • Indians in Kuwait
    • Flight Booking
      • Kuwait Airways
      • Air India
      • Srilankan Airlines
      • Air India Express
      • Oman Air
      • Qatar Airways
      • Jazeera Airways
      • Air Arabia

കലാ (ആർട്) കുവൈറ്റ് - ശിശുദിന ചിത്രരചനാമത്സരം നിറഞ്ഞ സദസിൽ 15 -ആം വർഷവും

 

തുടർച്ചയായ 15-ആം വർഷവും നിറങ്ങളുടെ വർണ്ണ വൈവിധ്യം സൃഷ്ടിച്ചുകൊണ്ട് ഒരു ശിശുദിനാഘോഷം കൂടി കുവൈറ്റിൽ ചരിത്രം കുറിച്ചു. ജി. സി. സി. യിലെ തന്നെ ഏറ്റവും വലിയ ചിത്രരചനാ മത്സരമായ "നിറം 2019" നവംബര് 15 ന് വെള്ളിയാഴ്ച ഖൈത്താനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. LKG മുതൽ 12 -ആം ക്ലാസ്സ് വരെ നാല്ഗ്രൂപ്പുകളിലായി 2800-ൽ അധികം കുട്ടികൾ പങ്കെടുത്തു.

പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 130-ആം ജന്മദിനത്തോടനുബന്ധിച്ചാണ് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ചു കല (ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓണററി സെക്രട്ടറി മുഹമ്മദ് ആമിർ പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം നിർവഹിച്ചു. കല(ആർട്ട്) കുവൈറ്റ് പ്രസിഡന്റ് മുകേഷ് വി പി, ജനറൽ സെക്രട്ടറി ശിവകുമാർ, പ്രോഗ്രാം ജനറൽ കൺവീനർ ജെയ്സൺ ജോസഫ്, ട്രെഷറർ ഹസ്സൻകോയ, സെക്രട്ടറി സാംകുട്ടി തോമസ്, അമേരിക്കൻ ടൂറിസ്റ്റർ പ്രധിനിധി നൗഫൽ, സ്മാർട്ട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ, ലോക കേരളസഭ അംഗം ബാബു ഫ്രാൻസിസ്, മീഡിയ പ്രതിനിധികളായ നിക്‌സൺ, സുനോജ് വിവിധ സംഘടന-സാംസ്കാരിക പ്രവർത്തകരായ ഹംസ പയ്യന്നൂർ, ബഷീർ ബാത്ത, അനിയ൯കുഞ്ഞ്, ജോണി കുന്നിൽ, കെ ജെ ജോൺ എന്നിവരും ഉത്ഘാടനവേദിയിൽ സന്നിഹിതരായിരുന്നു.

ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളോടൊപ്പം അറബ്, ഫിലിപ്പീന്സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. സന്ദർശകരും രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു ജനാവലിയാൽ സ്കൂൾ അങ്കണം നിറഞ്ഞു കവിഞ്ഞു. ചിത്രരചന കൂടാതെ മുതിർന്ന കുട്ടികൾക്കായുള്ള കളിമൺ ശില്പ നിർമ്മാണ മത്സരത്തിലും രക്ഷിതാക്കൾക്കും സന്ദർശകര്ക്കും പങ്കെടുക്കാവുന്ന ഓപ്പണ്‍ ക്യാൻവാസ് പെയിന്റിങ്ങിലും നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. ആ൪ട്ടിസ്റ്റ്മാരായ എം. വി. ജോണ്‍, നികേഷ്, സുനിൽ, മഹീന്ദ്രൻ എന്നിവർ മത്സരം നിയന്ത്രിച്ചു.

റിസൾട്ട്‌ ഡിസംബർ 1-ആം തിയ്യതി ദ്രിശ്യ-വാർത്താ മാധ്യമങ്ങളിലൂടെയും www.kalakuwait.net, എന്ന വെബ്സൈറ്റ്ലൂടെയും പ്രഖ്യാപിക്കുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ എല്ലാ ഇന്ത്യൻ സ്കൂളുകളിലും റിസൾട്ട്‌ എത്തിക്കും. ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമേ മെറിറ്റ്‌ പ്രൈസും മൊത്തം പങ്കാളിത്തത്തിന്റെ 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നല്കുന്നതാണ്. ഡിസംബർ 13-ആം തിയ്യതി അബ്ബാസിയ ഓക്‌സ്‌ഫോർഡ്‌ പാക്കിസ്ഥാനി ഇംഗ്ലീഷ് സ്കൂളിൽ വെച്ച് സമ്മാനദാനം നിർവഹിക്കും.

കുട്ടികളുടെ കലാപരമായ കഴിവുകൾ വള൪ത്തിയെടുക്കുന്നതിനായി സംഘടിപ്പിച്ച നിറം 2019 എന്ന പരിപാടി വൻ വിജയമാക്കാൻ കഴിഞ്ഞതിൽ സംഘാടകർ സന്തുഷ്ട്ടിയും സംതൃപ്തിയും രേഖപ്പടുത്തിയതോടൊപ്പം ഇതുമായി സഹകരിച്ച കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും മറ്റു സാമൂഹിക സാംസ്ക്കാരിക സംഘടനാ നേതാക്കൾക്കും സ്പോണ്‍സ൪മാ൪ക്കും നന്ദി രേഖപ്പെടുത്തുന്നതായും ഹസ്സൻകോയ നന്ദി പ്രസംഗത്തിലൂടെ അറിയിച്ചു.

©Kala(Art) Kuwait. All rights reserved. | Visit Count: 436228