Regi. No. INDEB/KWT/ASSN/203

kalakuwait@gmail.com
  • Home
  • About
  • AASWAS
  • Office Bearers
  • Gallery
  • Contact Us
  • useful Links
    • Newspapers
      • Mathrubhumi
      • Kerala Kaumudi
      • Malayala Manorama
      • Deepika
      • The Hindu
      • Indian Express
      • The Times of India
      • Arab Times
      • Kuwait Times
    • Others
      • Kuwait Intl Airport
      • PACI
      • MOI
      • Indian Embassy
      • Indians in Kuwait
    • Flight Booking
      • Kuwait Airways
      • Air India
      • Srilankan Airlines
      • Air India Express
      • Oman Air
      • Qatar Airways
      • Jazeera Airways
      • Air Arabia

കല(ആർട്ട്) കുവൈറ്റ് - 'നിറം 2025 ’ ചിത്രരചനമത്സരം വിജയികളെ പ്രഖ്യാപിച്ചു

 

Click Here for Full Result

ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി ഡിസംബർ 14-ന് "നിറം 2025" എന്ന പേരിൽ അമേരിക്കൻ ടൂറിസ്റ്റർന്റെ സഹകരണത്തോടെ കല(ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്കുള്ള സമ്മാനദാനം 2026 ജനുവരി 30-നു വെള്ളിയാഴ്ച ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താനിൽ വെച്ച് ഉച്ചക്കു 2:00 ന് ആരംഭിക്കുന്ന പൊതുചടങ്ങിൽ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നിർവഹിക്കും എന്ന് പ്രസിഡണ്ട് ശിവകുമാർ, ജനറൽ സെക്രട്ടറി അനീഷ് വർഗീസ്, നിറം ജനറൽ കൺവീനർ ജിയാഷ്‌ അബ്ദുൾകരീം, ട്രെഷറർ അജിത് കുമാർ, പബ്ലിക് റിലേഷൻ കൺവീനർ മുകേഷ് എന്നിവർ അറിയിച്ചു.

ഓവറോൾ ചാമ്പ്യൻഷിപ്പ്: ഒന്നാം സ്ഥാനം - ഭാരതീയ വിദ്യാഭവൻ, അബ്ബാസിയ, രണ്ടാം സ്ഥാനം - ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സാൽമിയ, മൂന്നാം സ്ഥാനം - ഫഹാഹീൽ അൽ-വതനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ, അഹ്മദി.

കല(ആര്ട്ട്) കുവൈറ്റിന്റെ സ്ഥാപകാംഗവും ഉപദേഷ്ടാവും ആയിരുന്ന ശ്രീ. സി. ഭാസ്കരന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ കര സ്ഥമാക്കി.

ചിത്രരചനയിൽ എൽ കെ ജി മുതൽ 12-ആം ക്ലാസ് വരെയുള്ള ക്ലാസ്സുകളിൽ നിന്ന് 4 ഗ്രൂപ്പുകളിലായി പങ്കെടുത്ത മത്സരത്തിൽ ഗ്രൂപ്പ് ‘എ’ (എൽകെജി-1) ഒന്നാം സമ്മാനം- അദ്വിക അജിഷ്‌മോഹൻ, യുണൈറ്റഡ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ, ജലീബ്, രണ്ടാം സമ്മാനം- കെയ്‌ലിൻ എലിസബത്ത് അഭിലാഷ്, ഭാരതീയ വിദ്യാഭവൻ അബ്ബാസിയ, ഇവാവ ബ്രിജിത്ത് സന്തോഷ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ, അമ്മാൻ, മൂന്നാം സമ്മാനം- മിഷിക ജോഷി, ഭാരതീയ വിദ്യാഭവൻ, അനൈറ പരേഷ്, ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ്.

ഗ്രൂപ്പ് 'ബി' (2-4) ഒന്നാം സമ്മാനം- ഈസ എൽസ സന്തോഷ് യുണൈറ്റഡ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ, രണ്ടാം സമ്മാനം- അഡ്രിയ സാറ ഫിലിപ്പ്, ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ്, അബീൽ ബോബി മാത്യു, യുണൈറ്റഡ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ, മൂന്നാം സമ്മാനം- നിഹാരിക പ്രജേഷ് മേനോൻ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ജൂനിയർ ബ്രാഞ്ച്, സാൽമിയ, അനിക അജിഷ്, യുണൈറ്റഡ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ.

ഗ്രൂപ്പ് 'സി' (5-7) ഒന്നാം സമ്മാനം- എറിൻ എലിസ ജോസഫ്, ഇന്ത്യൻ ഇംഗ്ലീഷ് അക്കാദമി (ഡോൺബോസ്‌കോ), സാൽമിയ, രണ്ടാം സമ്മാനം- റിയാന വാലുഷ്‌ക പിൻ്റോ, ഭാരതീയ വിദ്യാഭവൻ, മൂന്നാം സമ്മാനം- ദക്ഷിത സിഫിൻ, ഗൾഫ് ഇന്ത്യൻ സ്‌കൂൾ, ഫഹാഹീൽ, നയന മറിയം ജിജി, യുണൈറ്റഡ് ഇൻ്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ.

ഗ്രൂപ്പ് 'ഡി' (8-12) ഒന്നാം സമ്മാനം- സച്ചിൻ കോലാഞ്ചി, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സാൽമിയ, രണ്ടാം സമ്മാനം- സുഹാന ജഗ്ത, ഭാരതീയ വിദ്യാഭവൻ, ഡാനിയൽ സഞ്ജു പോൾ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സാൽമിയ, മൂന്നാം സമ്മാനം- ഡെൽന തെരേസ, ഇന്ത്യൻ സെൻട്രൽ സ്കൂൾ, അബ്ബാസിയ, ഗൗരി ലൈജു, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സാൽമിയ, ദിയ ഓസ്റ്റിൻ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സാൽമിയ.

കളിമൺ ശില്പ നിർമ്മാണം (7-12) ഒന്നാം സമ്മാനം- ജലാലുദ്ദീൻ അക്ബർ, ഭാരതീയ വിദ്യാഭവൻ, അബ്ബാസിയ, രണ്ടാം സമ്മാനം- ആഫിയ ഷെയ്ഖ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സാൽമിയ, നൈസ മറിയം ജേക്കബ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സാൽമിയ, മൂന്നാം സമ്മാനം- സിവ മംനൂൻ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈത്താൻ, ജോവാന എലിസബത്ത് ടിറ്റി, ലേണേഴ്‌സ് ഓൺ അക്കാദമി അബ്ബാസിയ.

രക്ഷിതാക്കൾക്കും അതിഥികൾക്കും ആയി ഒരുക്കിയ ഓപ്പൺ ക്യാൻവാസ് ചിത്ര രചനയിൽ ഒന്നാം സമ്മാനം- ശ്രീ. മൃഗംഗ ദാസ്, രണ്ടാം സമ്മാനം- ശ്രീമതി പ്രിയങ്ക കുൻവാർ, ശ്രീമതി ദിവ്യ, മൂന്നാം സമ്മാനം- ശ്രീമതി പ്രിയ അജിഷ്, ശ്രീ. സുജയ് പുസാദ്കർ. കെ. സൂര്യ പ്രിയ. 2600-ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 59 പേർക്ക് മെറിറ്റ് പ്രൈസും 171 പേർക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മാനാർഹർക്കെല്ലാം സർട്ടിഫിക്കറ്റും മെഡലും മെമെന്റോയും കൂടാതെ ഒന്നാം സമ്മാനർഹർക്ക് സ്വർണ്ണനാണയവും നൽകുന്നുണ്ട്. റിസൾട്ട് മുഴുവനായി www.kalakuwait.net എന്ന വെബ്സൈറ്റിലും മറ്റു വെബ്പോർട്ടലുകളിലും ലഭ്യമാണ്..

ആർട്ടിസ്റ്റ്മാരായ ശശി കൃഷ്ണൻ, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ, വിഷ്‌ണു ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകിയ പാനൽ ആയിരുന്നു വിധികർത്താക്കൾ. പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 136-ആം ജന്മദിനത്തോടനുബന്ധിച്ചാണ് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി കല(ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചത്.

©Kala(Art) Kuwait. All rights reserved.