Office Bearers 2026-2027
കല(ആര്ട്ട്) കുവൈറ്റ് അബ്ബാസിയയിൽ വെച്ച് ചേർന്ന വാർഷിക സമ്മേളനത്തിൽ 2026-2027
പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കല(ആര്ട്ട്) കുവൈറ്റ്
ആക്റ്റിങ്ങ് പ്രസിഡന്റ് മുകേഷ് വി പിയുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക സമ്മേളനത്തിൽ
ജനറൽ സെക്രട്ടറി അനീഷ് വര്ഗീസ് സ്വാഗതം പറഞ്ഞു. ശിശുദിന ചിത്രരചന മത്സരം ‘നിറം’,
ജനകീയ ഓണാഘോഷം, കേരളീയം, ഈദ് സംഗമം, ഇഫ്‌താർ സംഗമം, ആശ്വാസ് പദ്ധതി,
ബാഡ്‌മിന്റൺ ടൂർണമെന്റ് തുടങ്ങിയ സംഘടനയുടെ പ്രധാന പരിപാടികൾ തുടർന്നും
വിപുലമായിത്തന്നെ നടത്തുവാൻ യോഗം തീരുമാനമെടുത്തു. പ്രവാസികൾ നേരിടുന്ന വിവിധ
വിഷയങ്ങൾ വാർഷിക സമ്മേളനത്തിൽ ചർച്ചചെയ്യപ്പെട്ടു.
പുതിയ ഭാരവാഹികൾ - പ്രസിഡന്റ് മുകേഷ് വി. പി, ജനറൽ സെക്രട്ടറി അനീച്ച ഷൈജിത്,
ട്രഷറർ കനക രാജൻ, വൈസ് പ്രസിഡന്റുമാർ സുനിൽ കുമാർ, സിസിത ഗിരീഷ്, ജോയിന്റ്
സെക്രട്ടറിമാർ അജിത് കുമാർ, അനീഷ് വര്ഗീസ്, ജോയിന്റ് ട്രഷറർ അഷ്‌റഫ് വിതുര, പബ്ലിക്
റിലേഷൻ രാകേഷ് പി ഡി, സാമൂഹികവിഭാഗം ഷൈജിത് കെ, റിസപ്ഷൻ ജോണി കുമാർ,
കലാവിഭാഗം പ്രവീൺ, മീഡിയ & വെബ് പ്രജീഷ്, ഗെയിംസ് അനിൽ വര്ഗീസ്, സ്പോർട്സ്
ഗിരീഷ് കുട്ടൻ, സാഹിത്യവിഭാഗം അമ്പിളി രാകേഷ്, വനിതാവിഭാഗം സന്ധ്യാ അജിത്.
എക്സിക്യൂട്ടീവ് അംഗങ്ങളായി മുസ്തഫ മൈത്രീ, റിജോ സദാനന്ദൻ, വിഷ്ണു, സന്തോഷ് ഒ എം,
പ്രിൻസ് സെബാസ്റ്റ്യൻ, അഷ്റഫ് വിതുര, ബിജു രവികുമാർ, ബാബു സി, ശരത് വി ജി,
രതിദാസ് കെ വി, സോണിയ പ്രിൻസ്, ശാലിനി പ്രബീഷ്, രശ്മി അനിൽ, ശ്രുതി ഹരീഷ്, നീമ
അനിൽ, ഉപദേശക സമിതി അംഗങ്ങൾ ആയി ജെയ്സൺ ജോസഫ്, പി. കെ. ശിവകുമാർ, കെ.
ഹസ്സൻ കോയ എന്നിവരെയും ഓഡിറ്റർമാരായി പ്രിയേഷിനെയും, ജയേഷിനെയും
തിരഞ്ഞെടുത്തു.