കലാ (ആർട്) കുവൈറ്റിന് - പുതിയ നേതൃത്വം.
കല(ആര്ട്ട്) കുവൈറ്റ് അബ്ബാസിയയിൽ വെച്ച് ചേർന്ന വാർഷിക സമ്മേളനത്തിൽ 2022-2023 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കല(ആര്ട്ട്) കുവൈറ്റ് പ്രസിഡന്റ് മുകേഷ് വി പി യുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി പി. കെ ശിവകുമാർ സ്വാഗതം പറഞ്ഞു. ശിശുദിന ചിത്രരചന മത്സരം ‘നിറം’, ജനകീയ ഓണാഘോഷം, കേരളീയം, ഈദ് സംഗമം, ഇഫ്താർ സംഗമം, ആശ്വാസ് കരുണ്ണ്യ പദ്ധതി, ബാഡ്മിന്റൺ ടൂർണമെന്റ് തുടങ്ങിയ സംഘടയുടെ പ്രധാന പരിപാടികൾ തുടർന്നും വിപുലമായിത്തന്നെ നടത്തുവാൻ യോഗം തീരുമാനമെടുത്തു. പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ വാർഷിക സമ്മേളനത്തിൽ ചർച്ചചെയ്യപ്പെട്ടു.
പുതിയ ഭാരവാഹികൾ - പ്രസിഡന്റ് ജെയ്സൺ ജോസഫ്, ജനറൽ സെക്രട്ടറി രാകേഷ് പി ഡി, ട്രഷറർ അഷ്റഫ് വിതുര, വൈസ് പ്രസിഡന്റുമാർ അജിത് കുമാർ, ജ്യോതി ശിവകുമാർ, ജോയിന്റ് സെക്രട്ടറിമാർ അനീച്ച ഷൈജിത്, അനീഷ് വർഗീസ്, ജോയിന്റ് ട്രഷറർ രതിദാസ് കെ വി, പബ്ലിക് റിലേഷൻ പി. കെ. ശിവകുമാർ, മീഡിയ മുകേഷ് വി പി, കലാവിഭാഗം അമ്പിളി രാകേഷ്, സാമൂഹികവിഭാഗം കെ മുസ്തഫ, സ്പോർട്സ് വിഭാഗം സുനിൽ കുമാർ, സാഹിത്യവിഭാഗം ഗിരീഷ് കുട്ടൻ, ഗെയിംസ് ജോണി കളമച്ചൽ.
എക്സിക്യൂട്ടീവ് അംഗങ്ങളായി സമീർ പി. പി, വിബിൻ കലാഭവൻ, റിജോ കെ എസ്, സിസിത ഗിരീഷ്, സഫ്രീന സമീർ, ശരത് വി ജി, ജോൺ മാത്യു, കനകരാജ്, മനു, വിഷ്ണു രാജ്, അനിൽ വർഗീസ്, ശശി, ശ്യാം, സന്തോഷ്, സന്ധ്യ അജിത്, അശ്വതി മനു, ബോബി പാറ്റാനി എന്നിവരെയും, ഉപദേശക സമിതി അംഗങ്ങളായി കെ സാദിഖ്, കെ ഹസ്സൻ കോയ, സാംകുട്ടി തോമസ് എന്നിവരെയും തിരഞ്ഞെടുത്തു. ഓഡിറ്റർ ആയി സുരേഷ് ബാബുവിനെയും തിരഞ്ഞെടുത്തു.