കല(ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ബാഡ്‌മിന്റൺ ടൂർണമെന്റ് മെയ് 13, വെള്ളിയാഴ്ച്ച സ്‍മാഷ് ബാഡ്മിന്റൺ അക്കാഡമി, അൽ ഷബാബ് സ്‌പോർട്സ് ക്ലബ് അഹമ്മദിയിൽ വെച്ച് വിജയകരമായി പൂർത്തീകരിച്ചു. സെർവ്-2022 എന്ന പേരിൽ സംഘടിപ്പിച്ച ടൂർണമെന്റ് രാവിലെ 8 മണിക്ക് ആരംഭിച്ചു. 84 ടീമുകകളിൽ നിന്നായി 168 കളിക്കാർ പങ്കെടുത്ത മത്സരങ്ങൾ രാത്രി 8 മണിയോടെ ആണ് അവസാനിച്ചത്.
അഡ്വാൻസ് ഡബിൾ, ഇന്റർമീഡിയറ്റ് ഡബിൾ, ലോവർ ഇന്റർമീഡിയറ്റ് എന്നിങ്ങനെ 3 വിഭാഗങ്ങളിലായിരുന്നു മത്സരം. ലോവർ ഇന്റർമീഡിയറ്റ് ഒന്നാം സ്ഥാനം റോഷൻ രാജ് - കിഷോർ, രണ്ടാം സ്ഥാനം അബ്ദുൾ റസാഖ് - ഷാഹിദ്, മൂന്നാം സ്ഥാനം ലാംസ് ഡെല്ലാ - എറിക് പാർക്കൻ, ഇന്റർമീഡിയറ്റ് ഒന്നാം സ്ഥാനം രാജു ഇട്ടൻ - അവനേശ്വർ, രണ്ടാം സ്ഥാനം റിനു രാജൻ - ജോളി എൻ ഐ, മൂന്നാം സ്ഥാനം മുഹമ്മദ് റുസൈദി - ഇസ്സാം മുസൽമാനി, അഡ്വാൻസ് ഒന്നാം സ്ഥാനം എറിക് തോമസ് - സൂര്യാ മനോജ്, രണ്ടാം സ്ഥാനം നസീബുദ്ധീൻ - ബിനോയ് തോമസ്, മൂന്നാം സ്ഥാനം പ്രകാശ് - എബിൻ എന്നിവർ നേടി. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും കൂടാതെ ഒന്നാം സ്ഥാനക്കാർക്ക് അമേരിക്കൻ ടൂറിസ്റ്ററിന്റെ ട്രോളി ബാഗും സമ്മാനമായി നൽകി.
ബാസിത്, വിൽസൺ ജോർജ്, ജോൺസൺ സെബാസ്റ്യൻ എന്നിവർ അടങ്ങിയ പത്തോളം റെഫറിമാർ മത്സരം നിയ്രന്തിച്ചു.
കല(ആർട്ട്) കുവൈറ്റ് ഭാരവാഹികളായ ജെയ്സൺ ജോസഫ്, രാഗേഷ് പി ഡി, അഷ്‌റഫ്, മുകേഷ്, ശിവകുമാർ, അനീച്ച ഷൈജിത്, സുനിൽ കുമാർ. അജിത്, ജ്യോതി ശിവകുമാർ, സന്ധ്യ, മുസ്തഫ, രതിദാസ്, അനീഷ്, ജോണി, സമീർ, ഗിരീഷ് കുട്ടൻ, സിസിത, കനക രാജ്, സാദിഖ്, റിജോ, മനു, ശരത്, വിബിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
©Kala(Art) Kuwait. All rights reserved. | Visit Count: 436228