Prize Distribution Ceremony on Friday, 13th December 2019 - See Full Result -
ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി നവംബര് 15-ന് "നിറം 2019" എന്ന പേരിൽ അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ച് കല(ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ഡിസംബർ 13-നു വെള്ളിയാഴ്ച അബ്ബാസിയയിലെ ഓക്സ്ഫോർഡ് പാകിസ്ഥാനി ഇംഗ്ലീഷ് സ്കൂളിൽ (ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപം) വെച്ച് 5:00 pm ന് ആരംഭിക്കുന്ന പൊതുചടങ്ങിൽ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നിർവഹിക്കും എന്ന് പ്രസിഡണ്ട് മുകേഷ് വി പി, ജനറൽ സെക്രട്ടറി ശിവകുമാർ, നിറം ജനറൽ കൺവീനർ ജെയ്സൺ ജോസഫ് എന്നിവർ അറിയിച്ചു.
ഓവറാൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം ഭാരതീയ വിദ്യാഭവൻ അബ്ബാസിയ, രണ്ടാം സ്ഥാനം സ്മാർട്ട് ഇന്ത്യൻ സ്കൂൾ, കുവൈറ്റ്, മൂന്നാം സ്ഥാനം ലേണേഴ്സ് ഓൺ അക്കാദമി, അബ്ബാസിയയും നേടി.
കല(ആര്ട്ട്) കുവൈറ്റിന്റെ സ്ഥാപകാംഗവും ഉപദേഷ്ടാവും ആയിരുന്ന ശ്രീ. സി. ഭാസ്കരന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ഭാരതീയ വിദ്യാഭവൻ അബ്ബാസിയ കരസ്ഥമാക്കി.
ചിത്രരചനയിൽ എൽ കെ ജി മുതൽ 12 ആം ക്ലാസ് വരെയുള്ള ക്ലാസ്സുകളിൽ നിന്ന് 4 ഗ്രൂപ്പുകളിലായി പങ്കെടുത്ത മത്സരത്തിൽ ഒന്നാം സമ്മാനം - ഗ്രൂപ്പ് ‘എ’ (എൽകെജി-1) അക്ഷയ ശ്രീറാം, ഭാരതീയ വിദ്യാഭവൻ, ഗ്രൂപ്പ് 'ബി' (2–4) റൈനെ മേരി ജോൺ, ഭാരതീയ വിദ്യാഭവൻ, ഗ്രൂപ്പ് 'സി' (5–8) ഫെമി ജോയ്, ഗൾഫ് ഇന്ത്യൻ സ്കൂൾ, ഫഹാഹീൽ, ഗ്രൂപ്പ് 'ഡി' (9–12) സാന്ദ്ര ദിനേഷ്കുമാർ, ഗൾഫ് ഇന്ത്യൻ സ്കൂൾ, ഫഹാഹീൽ.
രണ്ടാം സമ്മാനം - ഗ്രൂപ്പ് 'എ' ഹന ആൻസി, ഭാരതീയ വിദ്യാഭവൻ, ഗ്രൂപ്പ് 'ബി' ശ്രീവർധൻ പ്രദീപ്, ഭാരതീയ വിദ്യാഭവൻ, ഗായത്രി വിനോദ്, ഭാരതീയ വിദ്യാഭവൻ, ഗ്രൂപ്പ് 'സി' നടാഷ മരിയ റോജി, ലേണേഴ്സ് ഓൺ അക്കാദമി, ഗ്രൂപ്പ് 'ഡി' അന്ജെൽ മേരി തോമസ്, ഇന്ത്യൻ സെൻട്രൽ സ്കൂൾ.
മൂന്നാം സമ്മാനം - ഗ്രൂപ്പ് 'എ' അനുഷ്ക രാജേഷ്, സ്മാർട്ട് ഇന്ത്യൻ സ്കൂൾ, ഇഷാൻ ക്ലിറ്റസ് മാത്യു, യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ, ഗ്രൂപ്പ് 'ബി നന്ദിതാ വിനോദ്, ഭാരതീയ വിദ്യാഭവൻ, സാംമ്റീൻ മഹ്മൂദ്, സാറിൻ സുബ്ഹാ, സ്മാർട്ട് ഇന്ത്യൻ സ്കൂൾ, ഗ്രൂപ്പ് 'സി' രാഹുൽ ഫിലിപ്പ്, ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ, ഗ്രൂപ്പ് 'ഡി' ജൂഡിത് എൽസ ജോർജ്, ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ, നന്ദകൃഷ്ണൻ മുകുന്ദൻ, ഭാരതീയ വിദ്യാഭവൻ.
കളിമൺ ശില്പ നിർമ്മാണം (7-12 ക്ലാസുകൾ) ഒന്നാം സമ്മാനം ഹാലിമ കമാൽ, ജാബ്രിയ ഇന്ത്യൻ സ്കൂൾ, രണ്ടാം സമ്മാനം നമീറാബി തമസുദീൻ, ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ, മൂന്നാം സമ്മാനം ഫാത്തിമ ഇക്ര ഇഷാൻ, ഇന്ത്യൻ പബ്ലിക് സ്കൂൾ, സാൽമിയ.
രക്ഷിതാക്കളും സന്ദർശകരും പങ്കെടുത്ത ഓപ്പണ് ക്യാൻവാസ് പെയിന്റിംഗ് - ഒന്നാം സമ്മാനം ശ്രീ . ശ്യാം കെ, രണ്ടാം സമ്മാനം ഹാജാ ഷെരീഫ്, മൂന്നാം സമ്മാനം ഹാഷ്മി സയ്ദ്.
2800-ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 66 പേർക്ക് മെറിറ്റ് പ്രൈസും 195 പേർക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മാനാർഹർക്കെല്ലാം സർട്ടിഫിക്കറ്റും മെഡലും മെമെന്റോയും കൂടാതെ ഒന്നാം സമ്മാനർഹർക്ക് സ്വർണ്ണനാണയവും നൽകുന്നുണ്ട്. റിസൾട്ട് മുഴുവനായി www.kalakuwait.net എന്ന വെബ്സൈറ്റിലും മറ്റു വെബ്പോർട്ടലുകളിലും ലഭ്യമാണ്.
ആർട്ടിസ്റ്റ്മാരായ ജോൺ മാവേലിക്കര, നികേഷ്, സുനിൽ കുളനട, മഹീന്ദ്രൻ എന്നിവർ നേതൃത്വം നൽകിയ പാനൽ ആയിരുന്നു വിധികർത്താക്കൾ. പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 130-ആം ജന്മദിനത്തോടനുബന്ധിച്ചാണ് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി കല(ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചത്.
©Kala(Art) Kuwait. All rights reserved.