മുപ്പത്തെട്ട് വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ശ്രീ ജോയ് മുണ്ടക്കാടിനും 12-ആം ക്ലാസ്സ് കഴിഞ്ഞു ഉപരിപഠനത്തിനായി നാട്ടിലേക്കു പോകുന്ന കല(ആർട്) കുടുംബാംഗങ്ങൾ ആയ നമിത ശിവകുമാറിനും സ്നേഹ ദാസിനും കലാ (ആർട്) കുവൈറ്റ് പ്രവർത്തകർ ഊഷ്മളവും പ്രൗഢോജ്വലവുമായ യാത്രയയപ്പു നൽകി.
ഫെബ്രുവരി 25 തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കല(ആർട്) കുവൈറ്റ് പ്രസിഡന്റ് മുകേഷ് വി. പി. അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിവകുമാർ സ്വാഗതം പറഞ്ഞു.
കുവൈറ്റിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളെ നിറസാന്നിധ്യം കൊണ്ട് സമ്പുഷ്ടമാക്കിയ പ്രമുഖ വ്യക്തിത്വത്തിനുടമയാണ് ശ്രീ ജോയ് മുണ്ടക്കാട് എന്ന് മുകേഷ് വി. പി. അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കല(ആർട്) കുവൈറ്റിന്റെ എല്ലാ പൊതുവേദികളിലും പരിപാടികളിലും ജോയ് മുണ്ടക്കാടിന്റെ സജീവ സാന്നിധ്യവും സപ്പോർട്ടും ഉണ്ടായിരുന്നതിൽ സംഘടനക്കുള്ള കൃതജ്ഞതയും മുകേഷ് അറിയിച്ചു. അതുപോലെ തന്നെ കുവൈറ്റിലെ വാനമ്പാടികളാണ് നമിതയും സ്നേഹയും എന്നും കല(ആര്ട്ട്)ന്റെ വേദികൾ സമ്പുഷ്ടമാക്കുന്നതിൽ ഇവരുടെ സാന്നിധ്യം മഹനീയമായിരുന്നു എന്നും അതിൽ സംഘടനക്കുള്ള കടപ്പാടും അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കല(ആർട്) കുവൈറ്റിന്റെ സ്നേഹോപഹാരം മൂന്നുപേർക്കും ചടങ്ങിൽ വെച്ച് നൽകി.
ആശംസകൾ അർപ്പിച്ചുകൊണ്ട് കല(ആർട്) കുവൈറ്റ് ഭാരവാഹികളായ ഹസ്സൻകോയ, സാംകുട്ടി തോമസ്, ജെയ്സൺ ജോസഫ്, രാഗേഷ്, സുനിൽ കുമാർ, സമീർ, അംബിളി, വിപിൻ, അനീഷ്, നജീബ്, അഷ്റഫ് എന്നിവർ സംസാരിച്ചു. കല(ആർട്) കുവൈറ്റ് നൽകിയ ആദരവിനും സ്നേഹത്തിനും നന്ദി പറഞ്ഞു കൊണ്ട് ജോയ് മുണ്ടക്കാട്, നമിത, സ്നേഹ എന്നിവർ സംസാരിച്ചു.
സാമൂഹിക സാംസ്കാരിക രംഗത്തു ഇനിയും ഒരുപാടു സംഭാവനകൾ നൽകുവാനും ഒപ്പം മാനവികതയുടെ പക്ഷത്തു നിന്ന് കലഹിക്കാനും പ്രതികരിക്കാനും ജോയ് മുണ്ടേക്കാടിന് സാധ്യമാകട്ടെ എന്നും അതുപോലെ ഉപരിപഠനത്തിനായി നാട്ടിലേക്കു പോകുന്ന നമിതക്കും സ്നേഹക്കും അക്കാദമിക്ക് രംഗത്തും കലാ രംഗത്തും ഒരുപോലെ ഉന്നത വിജയങ്ങൾ ഉണ്ടാക്കട്ടെ എന്നും ചടങ്ങിൽ പങ്കെടുത്തവർക്കുള്ള നന്ദി പ്രസംഗത്തിൽ കല(ആർട്) കുവൈറ്റ് ട്രെഷറർ ഹസ്സൻ കോയ പറഞ്ഞു.
©Kala(Art) Kuwait. All rights reserved.